ഹൃദയപൂര്‍വ്വം 2016 കാഞ്ചനമാല ഉദ്ഘാടനം ചെയ്തു

ഇന്ദിരാജി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഗ്രാമദര്‍ശിനി മാസാന്തപത്രവും സംയുക്തമായി സംഘടിപ്പിച്ച ജീവകാരുണ്യപ്രവര്‍ത്തനമായ ഹൃദയപൂര്‍വ്വം 2016 പരിപാടി ബി പി മൊയ്തീന്‍ സേവാമന്ദിര്‍ സാരഥി കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ സി ബഷീര്‍ അദ്യക്ഷനായി. ധനസഹായവിതരണം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമദര്‍ശിനി മാസാന്തപത്രത്തിന്‍റെ ഉപദേശക സമിതി അംഗങ്ങളായ റസാഖ് പയമ്പ്രോട്ട്, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, പി മൊയ്തീന്‍ കുട്ടിമാസ്റ്റര്‍, പി വി ഹസീബുറഹ്മാന്‍, രാജേഷ് മോന്‍ജി, അഫ്സല്‍ ഐക്കരപ്പടി എന്നിവര്‍ക്ക് കാഞ്ചനമാല ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്തംഗങ്ങളായ എം ഫക്രുദ്ദീന്‍, കുഞ്ഞാത്തന്‍, ട്രസ്റ്റ് മുഖ്യരക്ഷാധികാരി പി ശിവദാസന്‍, കെ പി അബ്ദുല്‍ അസീസ്, കെ സി രാധാകൃഷ്ണന്‍, കെ പി ശ്രീധരന്‍, കെ കെ മുഹമ്മദ് കുട്ടി, സി പ്രമേഷ്, കെ വി ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

ഹൃദയപൂര്‍വ്വം 2016 പരിപാടി ഉദ്ഘാടനം ചെയ്ത് ബി പി മൊയ്തീന്‍ സേവാമന്ദിര്‍ സാരഥി കാഞ്ചനമാല പ്രസംഗിക്കുന്നു.
ഹൃദയപൂര്‍വ്വം 2016 പരിപാടി ഉദ്ഘാടനം ചെയ്ത് ബി പി മൊയ്തീന്‍ സേവാമന്ദിര്‍ സാരഥി കാഞ്ചനമാല പ്രസംഗിക്കുന്നു.

കാഞ്ചനമാലയില്‍ നിന്നും ഗ്രാമദര്‍ശിനി മാസാന്തപത്രം ഉപേദശകസമിതി അംഗം റസാഖ് പയമ്പ്രോട്ട് ഉപഹാരം സ്വീകരിക്കുന്നു.
കാഞ്ചനമാലയില്‍ നിന്നും ഗ്രാമദര്‍ശിനി മാസാന്തപത്രം ഉപേദശകസമിതി അംഗം റസാഖ് പയമ്പ്രോട്ട് ഉപഹാരം സ്വീകരിക്കുന്നു.

One thought on “ഹൃദയപൂര്‍വ്വം 2016 കാഞ്ചനമാല ഉദ്ഘാടനം ചെയ്തു

  1. വളരെ നന്നായി ,,,
    നന്ദിയും കടപ്പാടും അറിയിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Facebook