നല്ല സിനിമകള്‍ ജനങ്ങളെ കാണിക്കാന്‍ തെരുവിലേക്കിറങ്ങും: സംവിധായകന്‍ ടിഎ റസാഖ്

നല്ല സിനിമകള്‍ ജനങ്ങളെ കാണിക്കാന്‍ തെരുവിലേക്കിറങ്ങുകയാണെന്ന് സംവിധായകന്‍  ടിഎ റസാഖ് പറഞ്ഞു.  മുഖ്യധാരാ സിനിമയില്‍ 30 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും  നിലകൊണ്ട ടി എ റസാഖ് മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. സഹസംവിധായകനായി സിനിമാ സംവിധായകന്‍ എടി അബു ധ്വനി എന്ന സിനിമയിലേക്ക് ടിഎ റസാഖിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയിലെ ഉദ്യോഗസ്ഥനും സമാന്തരപ്രസിദ്ധീകരണമായിരുന്ന വര മാസികയുടെ സന്നദ്ധപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ബാല്യകാലത്തുതുടങ്ങിയ നാടകപ്രവര്‍ത്തനവും വായനയിലൂടെ ആര്‍ജ്ജിച്ച അറിവില്‍  കണ്ണിചേര്‍ന്ന രാഷ്ട്രീയവും രാഷ്ട്രീയബോധ്യവും ടിഎ റസാഖിനെ പലതും പഠിപ്പിച്ചു. സിപിഎmoonnamnaal moonnamnaal2

t a razak
ടിഎ റസാഖ്

മ്മിന്‍റെ തുറക്കല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നപ്പോള്‍ ഏറ്റവും ഉയരമുള്ള മുള അരീക്കോട്ട് നിന്നെത്തിച്ച് തുറക്കലില്‍ ചെങ്കൊടി ഉയര്‍ത്തിയ അനുഭവങ്ങളൊക്കെ അയവിറക്കുമ്പോള്‍ പക്ഷേ, ഇന്ന് റസാഖ് നിരാശനാണ്. സാമൂഹികപ്രതിബദ്ധതയോടെ ഒരായുസ്സ് പ്രവര്‍ത്തിച്ചിട്ടും വിത്തെറിഞ്ഞത് പാറപ്പുറത്തായല്ലോ എന്ന നിരാശ. എല്ലാം കച്ചവടമായിരിക്കുന്നു. സാമൂഹികപ്രതിബദ്ധതയുടെ ഒരുനാമ്പ് പോലുംകിളിര്‍ക്കുന്നില്ല.
സിനിമയെ തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനമായി ഏറ്റെടുത്ത റസാഖ് തന്‍റെ അടുത്ത ദൗത്യവുമായി പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയാണ്. ഡിവിഡിയില്‍ സിനിമ ലഭ്യമായ കാലത്ത് ഒരു പ്രൊജ്ടറുമായി തെരുവിലിറങ്ങാനാണ് പരിപാടി. സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം സിനിമയാക്കിയിട്ട് അത് പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ലഭിക്കാത്തതിലുള്ള പ്രതിഷേധം കൂടിയാണ് ഈ സംരംഭം.
നിര്‍മ്മാണത്തിന് ഏറെ പണച്ചെലവുള്ള മാധ്യമമാണ് സിനിമ. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് തിരക്കഥയെഴുതി മുഖ്യധാരയില്‍ ഇടംനേടിയപ്പോഴും കലാമൂല്യമുള്ള സിനിമകളായിരുന്നു റസാഖിന് എന്നും പ്രിയം. കാണാക്കിനാവ് എന്ന റസാഖിന്‍റെ സിബിമലയില്‍ ചിത്രം മുന്നോട്ടുവെച്ച സന്ദേശം വര്‍ഗീയവാദികളില്‍ അന്നേ അലോസരമുണ്ടാക്കി.
മൂന്നാംനാള്‍ ഞായറാഴ്ച എന്ന ചിത്രം ഉയര്‍ത്തിയ സന്ദേശം ‘മതം മാറുന്ന മനുഷ്യന്‍ താഴ്വേര് നഷ്ടപ്പെടുന്ന മരംപോലെയാണ്’ എന്നതായിരുന്നു. ഒരു മനുഷ്യന് മതം മാറാനാകില്ലെന്നും അയാള്‍ നിഷ്കളങ്കനാണെന്നും സാധാരണമനുഷ്യരെല്ലാം കളങ്കരഹിതരാണെന്നും ലളിതമായി പറയാന്‍ ഒരു മാധ്യമത്തെ ഉപയോഗിക്കുകയായിരുന്നു എഴുത്തുകാരനും സംവിധായകനുമെന്ന നിലയില്‍ ടി എ റസാഖ്.
കറുമ്പനെന്ന ദളിതന് പ്രവാസജീവിതം പോലും തടവറയിലാണ്. അതും ഒരു ചതിയായിരുന്നു. പത്തുവര്‍ഷത്തെ വിദേശജയില്‍വാസത്തിനുശേഷം  നാട്ടിലെത്തുന്ന കറുമ്പന്‍ തന്‍റെ സുഹൂത്തായ കണ്ടനെ കണ്ടുമുട്ടുന്നിടത്ത് ആരംഭിക്കുന്ന ചിത്രം നഷ്ടപ്പെടലിന്‍റെയും അവഗണനയുടെയും അതേ സമയം ചില തിരിച്ചറിവുകളിലൂടെ ക്രിസ്തുവിലേക്ക് ആനയിക്കപ്പെടുകയുമായിരുന്നു. മരണത്തിനുതൊട്ടുമുമ്പുള്ള ഒരു പ്രവേശം പോലെ ദൃശ്യത്തില്‍ അത് അനുഭവബോധ്യമാകുമ്പോള്‍ കുലദൈവങ്ങള്‍ ഇരുട്ടിലായതിന്‍റെ വേദനയും ഊരുമുപ്പനായിരുന്ന തന്‍റെ അച്ഛന്‍റെ ഓര്‍മ്മകളും ദേവിത്തറയിലെ കല്ല് പള്ളിയുടെ തറയില്‍ വീണുപോകുന്നതും അവിടെ ഉറഞ്ഞുതുള്ളുന്ന അച്ഛന്‍റെ ഉടലുമൊക്കെ സ്നാനത്തിനുനിന്നുകൊടുക്കാതെ ഉന്മാദാവസ്ഥയിലേക്ക് കറുമ്പനെ ആനയിക്കുന്നുണ്ട്.
തന്‍റെ പെണ്ണമ്മ താനില്ലാത്തപ്പോള്‍ കത്രീനയായതും മകള്‍ ക്രിസ്തുവിന്‍റെ രൂപത്തിനുമുന്നില്‍ മെഴുകുതിരി കത്തിക്കുന്നതും ദേവിക്ക് വിളക്കുവയ്ക്കാനായി അവളെ കൂട്ടിക്കൊണ്ടുവരുന്നതുമൊക്കെ  മനോഹരമായി അവതരിപ്പിക്കാന്‍ നടന്‍ സലിംകുമാറിന് സാധിച്ചീട്ടുമുണ്ട്. ചിത്രത്തിന്‍റെ ഓരോ ഫ്രെയ്മിലും റസാഖിന്‍റെ കാഴ്ചപ്പാടുകളുണ്ട്.
കര്‍ക്കിടക വറുതിയും വട്ടിപലിശയും ഒരു ദളിത് കുടുംബത്തെ ആഘാതപ്പെടുത്തുന്നത് മനുഷ്യപ്പറ്റോടെ പറഞ്ഞ ഈ സിനിമകാണാന്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ പോലും അനുവദിച്ചില്ല. സിനിമയുടെ വളര്‍ച്ചയ്ക്കെന്ന പേരില്‍ ആരംഭിച്ച കെഎസ്എഫ്ഡിസിനുകീഴിലുള്ള ശ്രീ തിയേറ്ററില്‍ പ്രദര്‍ശനത്തിനായി ഔദാര്യം പോലെ അനുവദിച്ചത് ഈ പൊരിവെയിലില്‍ 11 മണിയുടെയും 2.30ന്‍റെയും രണ്ട് ഷോകള്‍ മാത്രം. പിച്ചക്കാരന്‍ പോലെയുള്ള കളക്ഷന്‍ പടങ്ങളുള്ളപ്പോള്‍ എന്ത് ദളിത് സിനിമ എന്നാണത്രേ സിനിമയുടെ കലാമൂല്യങ്ങളില്‍ നോട്ടമില്ലാത്തവരുടെ പ്രതികരണം. അതിനാല്‍ നല്ല സിനിമകള്‍ ജനങ്ങളെ കാണിക്കാന്‍ തെരുവിലേക്കിറങ്ങുകയാണ് ടിഎ റസാഖ്.

Leave a Reply

Your email address will not be published. Required fields are marked *

Facebook