വിമാനത്താവളത്തിലെ ശുചീകരണതൊഴിലാളികള്‍ 25 മുതല്‍ സമരത്തിലേക്ക്

കരിപ്പൂര്‍: വേതനവര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണതൊഴിലാളികള്‍ സമരത്തിലേക്ക്. അപ്ഷോട്ട് കമ്പനിയിലെ 75 ഓളം തൊഴിലാളികളാണ് 25 മുതല്‍ സമരത്തിനൊരുങ്ങുന്നത്.
ഇഎസ്ഐ, പിഎഫ് വിഹിതം കിഴിച്ച് 258 രൂപയാണ് തൊഴിലാളികള്‍ക്ക് ദിവസവേതനം ലഭിക്കുന്നത്. പ്രതിമാസവേതനം 20000 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ദേശീയവധി അലവന്‍സ് നടപ്പാക്കുക, വാര്‍ഷിക അലവന്‍സ് നല്‍കുക, ആഴ്ചയില്‍ ഒരു അവധി അനുവദിക്കുക, തൊഴിലിടത്തെ സുരക്ഷയ്ക്കായി ഗ്ലൗസ്, മാസ്ക്, ഷൂ തുടങ്ങിയവ വിതരണം ചെയ്യുക, വനിതകള്‍ക്ക് രാത്രിജോലിക്ക് യാത്രാബത്ത അനുവദിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുകതുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.
സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, ബിഎംഎസ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Facebook