കരുണാകര യുഗത്തിന്‍റെ അന്ത്യം

എട്ടാം കേരള നിയമസഭ മുതലാണ് സംസ്ഥാനത്ത് ഏറെക്കുറെ രാഷ്ട്രീയസ്ഥിരത കൈവന്നത് എന്നുപറയാന്‍ കഴിയും. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ 25 വര്‍ഷം 12 മന്ത്രിസഭകള്‍ക്കും എട്ട് തവണ രാഷ്ട്രപതി ഭരണത്തിനും കേരളം സാക്ഷ്യം വഹിച്ചു. എന്നാല്‍ എട്ടാം കേരള നിയമസഭ മുതല്‍ രാഷ്ട്രീയ പക്വത ശീലമാകുന്നതും കൂട്ടുകക്ഷി മന്ത്രിസഭകളുടെ സാധ്യതകള്‍ പ്രകടമാകുന്നതും കേരളം കണ്ടു.
1987 മാര്‍ച്ചില്‍  നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎപ് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനാല്‍ ഇ കെ നാ.യനാര്‍ രണ്ടാമതും കേരള മുഖ്യമന്ത്രിയായി മാര്‍ച്ച് 26ന് അധികാരമേറ്റു. കെ കരുണാകരന്‍ പ്രതിപക്ഷ നേതാവും വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറുമായിരുന്നു. നാലുവര്‍ഷത്തിനുശേഷം പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ മന്ത്രിസഭ രാജിവച്ചതിനെ തുടര്‍ന്ന് 1991 ഏപ്രില്‍ അഞ്ചിന് നിയമസഭ പിരിച്ചുവിട്ടു. വീണ്ടും അധികാരത്തിലേറാനുള്ള എല്‍ഡിഎഫിന്‍റെ സാധ്യതകളെ തകിടം മറിച്ച് രാജീവ് ഗന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ തമിഴ് നാട്ടില്‍ വച്ച് കൊല്ലപ്പെടുകയുണ്ടായി. തുടര്‍ന്ന് 1991 ജൂണില്‍ ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം കേരളത്തില്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും ഒമ്പതാം നിയമ,ഭയുടെ മുഖ്യമന്ത്രിയായി 1991 ജൂണ്‍ 24ന് കെ കരുണാകരന്‍ അധികാരമേല്‍ക്കുകയും ചെയ്തു.  ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുകയും 1995 മാര്‍ച്ച് 16ന് കെ കരുണാകരന്‍റെ രാജിയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 25ന്  എ കെ ആന്‍റണി രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഈ കാലയളവില്‍ ഘട്ടങ്ങളിലായി പി പി തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ സ്പീക്കറും ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രതിപക്ഷനേതാവുമായിരുന്നു. ആന്‍റണി മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്ന് സ്പീക്കറായിരുന്ന പി പി തങ്കച്ചന്‍ പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കറായത്. ഇ കെ നായനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി  സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായത്. ഒമ്പതാം കേരളനിയമസഭയും അഞ്ചുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കി.

1996 മെയ് 14ന് പത്താം കേരള നിയമസഭ നിലവില്‍ വന്നു. എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന് നിയമസഭാംഗമല്ലാതിരുന്നിട്ടും ഇ കെ നായനാര്‍ മൂന്നാമതും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി. തലശ്ശേരിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗം കെ പി മമ്മുമാസ്റ്റര്‍ എം എല്‍എ സ്ഥാനം രാജിവയ്ക്കുകയും ഇ കെ നായനാര്‍ ജനവിധി തേടുകയു.ം തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയും ചെയ്തു. എം വിജയകുമാര്‍ സ്പീക്കറും എ കെ ആന്‍റണി പ്രതിപക്ഷനേതാവുമായിരുന്ന കാലവുമായിരുന്നു അത്. ഈ സഭയും കാലാവധി പൂര്‍ത്തിയാക്കി.

2001 മെയ് 10ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടി. 11-ാം കേരള നിയമസഭയുടെ മുഖ്യമന്ത്രിയായി മെയ് 17ന് എ കെ ആന്‍റണി മൂന്നാതും ചുമതലയേറ്റു. വക്കം പുരുഷോത്തമന്‍ സ്പീക്കറും വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവുമായി. എന്നാല്‍ 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് എ കെ ആന്‍റണി രാജിവയ്ക്കുകയും ഉമ്മന്‍ചാണ്ടിയുടെന േതൃത്വത്തിലുള്ള മന്ത്രിസഭ 2004 ആഗസ്റ്റ് 31ന് അധികാരമേല്‍ക്കുകയും ചെയ്തു. ഈ മന്ത്രിസഭയില്‍ അംഗമാകുന്നതിന് വേണ്ടി വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ പദവി രാജിവെച്ചതിനെ തുടര്‍ന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ രണ്ടാം തവണ സ്പീക്കറായി. 11ാം കേരള നിയമസഭയും അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി.

 

പി വി ആസാദ്

Leave a Reply

Your email address will not be published. Required fields are marked *

Facebook