മഹല്ല് നേതൃ സംഗമം നാളെ

കോഡൂര്‍ പഞ്ചായത്തിലെ മുസ്ലിം മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മഹല്ല് നേതൃ സംഗമം ചൊവ്വാഴ്ച രാവിവെ 10 മണി മുതല്‍ ചട്ടിപ്പറമ്പ് ചാഞ്ഞാല്‍ പി.എം.എസ്.എ.എം. എല്‍.പി. സ്കൂളില്‍ നടക്കും.
മഹല്ല് സര്‍വേ, യൂത്ത് വിംഗ് രൂപീകരണം, പ്രീമെറിറ്റല്‍ കോഴ്സ്, സ്വദേശി ദര്‍സ്സ്, പൊതുവിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സംഗമത്തില്‍ സംസ്ഥാന ഓഗനൈസര്‍ ഇസ്മായീല്‍ ഹുദവി ക്ലാസ്സെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Facebook