കൊണ്ടോട്ടി ടൈംസ് ‘കൈലാസ’ത്തില്‍

dr,gangadharan&kalapattaപ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ മാഷിന്‍റെ വീടായ പരപ്പനങ്ങാടിയിലെ കൈലാസത്തില്‍ സുഹൃത് സമിതി സംഘടിപ്പിച്ച ‘ഗംഗാധരന്‍ മാഷുമൊത്ത് ഒരു പകല്‍’ എന്ന പരിപാടി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും സംഘാടനത്തിന്‍റെ ലാളിത്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
ഡോ. പി കെ നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടിയമ്മയുടെയും മകനായി പരപ്പനങ്ങാടിയില്‍ 1933 ലാണ് ഗംഗാധരന്‍ ജനിച്ചത്. 1954ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. ബ്രിട്ടീഷിന്ത്യയില്‍ നടന്ന മലബാര്‍ മഹാസമരത്തെക്കുറിച്ചുനടത്തിയ ഗവേഷണത്തിന് 1986 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ട്രേറ്റ്.
ചരിത്രം, രാഷ്ട്രീയം, സാഹിത്യം, ഗാന്ധിചിന്ത, സ്ത്രീവാദം, ദേശീയത, ജനകീയ പ്രതിരോധം, ജാതിവ്യവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളുമായി ബന്ധപ്പെട്ട മൗലിക സ്വഭാവമുള്ള  നിരവധി ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ചു. 1999ല്‍ വിവര്‍ത്തനത്തിനും 2015ല്‍ സാഹിത്യ വിമര്‍ശനത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍.
പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റലിനു എതിര്‍ വശത്തെ ‘കൈലാസ’ത്തിന് മുന്നിലൂടെ കടന്നുപോകുന്ന പാലത്തിനു താഴെ ഒത്തുകൂടിയ സദസ്സിനോട് ഡോ. എം ഗംഗാധരന്‍റെ സഹോദരീ പുത്രനും പ്രമുഖചരിത്രകാരനുമായ പ്രഫ.എംജിഎസ് നാരായണന്‍,  കവി കല്‍പ്പറ്റ നാരായണന്‍, സാമൂഹിക വിമര്‍ശകന്‍ സിവിക് ചന്ദ്രന്‍, നോവലിസ്റ്റ് ഡോ. ഖദീസാ മുംതാസ്, സാഹിത്യ സാമൂഹിക വിമര്‍ശകന്‍ എം എന്‍ കാരശ്ശേരി എന്നിവര്‍ സാംസാരിച്ചു.
ചടങ്ങിനൊടുവില്‍ ഗംഗാധരന്‍ ഹ്രസ്വമായ നന്ദി പ്രസംഗം.
കാലത്ത് ഒമ്പത് മണിക്കുതന്നെ കൈലാസത്തിലേക്ക് സഹൃദയര്‍ എത്തി. ഉച്ചതിരിയുന്നതുവരെ ഒരാള്‍ പോലും പിരിഞ്ഞുപോകാതെ ഒത്തുകൂടി സൗഹൃദം പങ്കുവച്ചു.
ഒന്നരമണിക്കാണ് സംഗമം അവസാനിച്ചത്.
കൊണ്ടോട്ടിയില്‍ നിന്നും ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, സലാം തറമ്മല്‍, റസാഖ് പയമ്പ്രോട്ട് എന്നിവര്‍ ‘കൈലാസ’ത്തിലെത്തി. ‘കൊണ്ടോട്ടി ടൈംസ് പത്രത്തിന്‍റെ പുതിയ ലക്കം ഗംഗാധരന്‍ മാഷിന് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook