കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സിടി സ്കാന്‍ പകുതി നിരക്കില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ 9 വരെ സൗജന്യനിരക്ക്

പാവപ്പെട്ട രോഗികള്‍ക്ക് സിടി സ്കാന്‍ സേവനങ്ങള്‍ പകുതി നിരക്കില്‍ നല്‍കാന്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്‍റെ പുതിയ സംരംഭം. ഏപ്രില്‍ 21 മുതല്‍ ഗവണ്‍മെന്‍റ്, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള, ദാരിദ്രരേഖയ്ക്കു താഴെയുള്ള രോഗികള്‍ക്ക്, നിലവിലുള്ള നിരക്കിന്‍റെ പകുതി നിരക്കില്‍ സിടി സ്കാന്‍ മിംസില്‍ ലഭ്യമാകും.
ആസ്റ്റര്‍ മിംസിലെ രോഗികളുടെ സ്കാനിംഗിനെ ബാധിക്കാത്ത വിധത്തില്‍, എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗികള്‍ 0483 2807000 എന്ന നമ്പറില്‍ വിളിച്ച് സ്കാനിംഗ് നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. സ്കാനിംഗിന് വരുമ്പോള്‍ ബിപിഎല്‍ കാര്‍ഡ് കൊണ്ടുവരേണ്ടതാണ്.
ആധുനിക ചികിത്സാരംഗത്തെ മികച്ച സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതില്‍ ആസ്റ്റര്‍ മിംസ് എക്കാലവും പ്രതിജ്ഞാബദ്ധരായിരുന്നുവെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി.പി. ജാസിര്‍ പറഞ്ഞു. പുതിയ സംരംഭം പാവപ്പെട്ട രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook