കൊണ്ടോട്ടി നിയോജകണ്ഡലം പ്രതിനിധീകരിച്ചവര്‍

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ എം പി എം അഹമ്മദ് കുരിക്കള്‍ കോണ്‍ഗ്രസിലെ കൊളക്കാടന്‍ അബൂബക്കറിനെ 7115 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1960ല്‍ എം പി എം അഹമ്മദ് കുരിക്കള്‍ സിപിഐ സ്വതന്ത്രനായ കെ സി കോമുക്കുട്ടി മൗലവിയോട് 21307 വോട്ടുകള്‍ക്ക് വിജയിച്ചു. 1965ല്‍ മുസ്ലിലീഗിലെ എം മൊയ്തീന്‍കുട്ടി ഹാജി ഡോ. ഉസ്മാനോട് വിജയിക്കുന്നത് 9581 വോട്ടുകള്‍ക്കാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ല. 1967ല്‍ മുസ്ലിംലീഗിലെ സെയ്ദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ കോണ്‍ഗ്രസിലെ എം പി ഗംഗാധരനെ 19292 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1970 ല്‍ സി എച്ച് മുഹമ്മദ് കോയ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ നെടിയിരുപ്പിലെ കെ എ മുസഹാജിയേക്കാള്‍ 17596 വോട്ടുകള്‍ കൂടുതല്‍ നേടി. മുസ്ലിംലീഗിലുണ്ടായ അഭിപ്രായഭിന്നത കാരണം ലീഗില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ സി എച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്‍റിലേക്ക് ബാഫഖി തങ്ങള്‍ മത്സരിപ്പിച്ചു. സി എച്ച് രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1973ല്‍ മുസ്ലിലീഗിലെ അബ്ദുള്ളകുട്ടി കുരിക്കളാണ് മത്സരിച്ചത്. എതിരാളി ഇടത് സ്വതന്ത്രനായി ഇപ്പോള്‍ കൊണ്ടോട്ടിയില്‍ നിന്നും ജനവിധി തേടുന്ന കെ പി ബീരാന്‍കുട്ടി. അബ്ദുള്ളകുട്ടി കുരിക്കള്‍ 16140 വോട്ടിന് വിജയിച്ചു. 1977ല്‍ പി സീതിഹാജി അഖിലേന്ത്യാ ലീഗിലെ എം സി മുഹമ്മദ് ഹാജിയെ 21572 വോട്ടുകള്‍ക്കും 1980 ല്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ 15168 വോട്ടുകള്‍ക്കും എംസിയെ പരാജയപ്പെടുത്തി. 1982ല്‍ അഖിലേന്ത്യാലീഗിലെ ടികെഎസ് മുത്തുകോയ തങ്ങളെ സീതിഹാജിക്കെതിരെ മത്സരിപ്പിച്ചെങ്കിലും 16780 വോട്ടുകള്‍ക്ക് സീതിഹാജി മൂന്നാമതും വിജയിച്ചു. 1987ല്‍ സീതിഹാജിയെ നേരിട്ടത് ജനതാദളിലെ മഠത്തില്‍ മുഹമ്മദ് ഹാജിയായിരുന്നു. 16196 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീതിഹാജി നാലാമതും നിയമയഭയിലെത്തി. 1991ല്‍ കെ കെ അബുസാഹിബ് ആയിരുന്നു മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി. ജനതാദളിലെ മഠത്തില്‍ മുഹമ്മദ് ഹാജിയെ 20864 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1996ല്‍ പി കെ കെ ബാവ ജനതാദളിലെ അഢ്വ. കെ പി മുഹമ്മദിനെ 26138 വോട്ടുകള്‍ക്കും 2001ല്‍ അഡ്വ. കെ എന്‍ എ ഖാദര്‍ സിപിഎമ്മിലെ ഇ കെ മലിഹയെ 27093 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. മുസ്ലിംലീഗിന്‍റെ ഉറച്ച മണ്ഡലമായ കൊണ്ടോട്ടിയില്‍ 2006ലെ തെരഞ്ഞെടുപ്പില്‍  കെ മുഹമ്മദുണ്ണിഹാജിയുടെ എതിരാളി അക്കാലത്തെ  സിപിഎം ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ് കുട്ടിയായിരുന്നു. 14972 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ മുഹമ്മദുണ്ണി ഹാജി വിജയിച്ചത്. 2011ല്‍ കെ മുഹമ്മദുണ്ണി ഹാജി സി പി എമ്മിലെ പി സി നൗഷാദിനെ 28149 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

 

പി വി ആസാദ്

Leave a Reply

Your email address will not be published. Required fields are marked *

Facebook