കുത്തിവെപ്പ്: കള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്

കുത്തിവെപ്പിന്‍റെ ഫലപ്രാപ്തിയെകുറിച്ച് ശാസ്ത്രീയമായ തെളിവുകളുള്ളതിനാല്‍ കള്ള പ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് എ.ഡി.എം. ബി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതിരോധകുത്തിവെപ്പ് ശാക്തീകരണ പരിപാടി മിഷന്‍ ഇന്ദ്രധനുസ് ജില്ലാതല ഉദ്ഘാടനം എ.ഡി.എം നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഡി.എം.ഒ. ഡോ. വി.ഉമ്മര്‍ഫാറൂഖ് അധ്യക്ഷനായി.
ദേശീയ പട്ടിക പ്രകാരം  എട്ട് മാരകരോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ എടുക്കാത്ത കുട്ടികളെയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. മെയ് ഏഴ് മുതല്‍ 13 വരെ മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിരീക്ഷകന്‍ ഡോ. വിപിന്‍ കെ. ഗോപാല്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആര്‍. രേണുക,  എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. വി. വിനോദ്, ഡെപ്യൂട്ടി ഡി.എം.ഒ. മാരായ ഡോ. എ. ഷിബുലാല്‍,ഡോ. കെ.വി. പ്രകാശ്, മാസ് മീഡിയ ഓഫീസര്‍മാരായ ടി.എം. ഗോപാലന്‍, കെ.പി. സാദിഖലി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍, ഭാസ്കരന്‍ തൊടുമണ്ണില്‍, ലില്ലി മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook