ദന്തസംരക്ഷണം :ആരോഗ്യ വകുപ്പ് പോസ്റ്റര്‍ പുറത്തിറക്കി

ദന്തസംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് പോസ്റ്ററുകള്‍ പുറത്തിറക്കി. ജീവിത ശൈലിയുടെ പ്രത്യേകതകള്‍ കാരണം ദന്തരോഗങ്ങള്‍ സാധാരണമാണ്. ദന്തരോഗങ്ങള്‍ ചികിത്സിക്കേണ്ട ആവശ്യകതയെക്കുറിച്ചും എത്തരത്തില്‍ ദന്തങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ രീതികളെക്കുറിച്ച് ആരോഗ്യ വകുപ്പ് പോസ്റ്ററിലൂടെ വിശദീകരിക്കുന്നുണ്ട്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ദന്ത രോഗങ്ങള്‍ കാന്‍സറിന്  വരെ കാരണമാകും.
ډ    രാവിലെ ഭക്ഷണത്തിന് മുമ്പും രാത്രി ഭക്ഷണത്തിന് ശേഷവും പല്ല് ബ്രഷ് ചെയ്യുന്നത് ശീലമാക്കുക.
ډ    ഓരോ ഭക്ഷണത്തിന് ശേഷവും പല്ല് വൃത്തിയാക്കുക.
ډ    പാന്‍മസാല, പുകയില, വെറ്റിലമുറുക്ക് എന്നിവ ഒഴിവാക്കി വായിലെ കാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയുക.
ډ    കേടുപിടിച്ച പല്ലുകള്‍ യഥാസമയം ചികിത്സിച്ച് സംരക്ഷിക്കുക.
ډ    നീക്കം ചെയ്യുന്ന പല്ലുകള്‍ക്ക് പകരം കൃത്രിമ പല്ല് വെയ്ക്കുന്നതാണ് ഉത്തമം.
ډ    മോണരോഗത്തിന്‍റെ പ്രധാന കാരണമായ പല്ലില്‍ അടിയുന്ന കക്ക വര്‍ഷത്തിലൊരിക്കലെങ്കിലും ക്ലീന്‍ ചെയ്യിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കുക.
ډ    ടൂത്ത് ബ്രഷിന്‍റെ നാര് വശങ്ങളിലേക്ക് വളഞ്ഞു തുടങ്ങിയാല്‍ പുതിയ ബ്രഷ് ഉപയോഗിക്കുക.
ډ    ആറുമാസത്തിലൊരിക്കല്‍ ആശുപത്രിയില്‍ ദന്തപരിശോധന നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കുക.

ബ്രഷ് ചെയ്യേണ്ട വിധം
ډ    മേല്‍ നിരയിലെ പല്ലുകള്‍ മോണയില്‍ നിന്നും താഴേക്ക് ബ്രഷ് ചെയ്യുക.
ډ    താഴത്തെ നിരയിലെ പല്ലുകള്‍ മോണയില്‍ നിന്നും മുകളിലേക്ക് ബ്രഷ് ചെയ്യുക
പല്ലിന്‍റെ ചവയ്ക്കുന്ന പ്രതലം മുമ്പോട്ടും പിറകോട്ടും ബ്രഷ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Facebook