മുളയധിഷ്ഠിത ഉത്പന്ന നിര്‍മാണ പരിശീലനം

സംസ്ഥാന വനഗവേഷണ സ്ഥാപനത്തിന്‍റെ ചിമ്മനി ഡാമിന് സമീപത്തെ വേലുപ്പാടത്തുള്ള പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ മുള സംസ്കരണ ഉത്പന്ന നിര്‍മാണ യൂനിറ്റില്‍ മുളയധിഷ്ഠിത ഉത്പന്ന നിര്‍മാണ പരിശീലനം നടത്തുന്നു. ഫാഷന്‍ ഡിസൈനിങ്-കലാ-ചിത്ര രംഗത്തുള്ളവര്‍, മുള കര്‍ഷകര്‍, വീട്ടമ്മമാര്‍, സംരഭകത്വ പരിശീലനം ലഭിച്ചവര്‍, ജൈവ കര്‍ഷക കൂട്ടായ്മകള്‍,സന്നദ്ധ സംഘടനള്‍ തുടങ്ങി മുളയധിഷ്ഠിത സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ സയന്‍റിസ്റ്റ് ഇന്‍ചാര്‍ജ്ജ്, പ്രാദേശിക ഗവേഷണ കേന്ദ്രം, വേലുപ്പാടം,തൃശ്ശൂര്‍ വിലാസത്തിലും 0480 2762205, 9447126861 നമ്പറുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Facebook