99 രൂപയ്‌ക്ക് സ്‌മാർട് ഫോൺ!

  ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്‌മാർട് ഫോണെന്ന വാദവുമായി വീണ്ടുമൊരു ഇന്ത്യൻ കമ്പനി രംഗത്ത്. ഇത്തവണ ശരിക്കും ഞെട്ടാം. വില 99 രൂപ മാത്രം! ബെംഗളൂരു ആസ്ഥാനമായുള്ള ‘നമോടെൽ’ കമ്പനിയാണ് ‘അച്‌ഛേ ദിൻ’ എന്ന പേരിൽ ഫോൺ വാഗ്‌ദാനം ചെയ്യുന്നത്. ഈമാസം 25 വരെ ബുക്ക് ചെയ്യാമെന്ന് കമ്പനിയുടെ പ്രൊമോട്ടറായ മാധവ് റെഡ്ഡി പറഞ്ഞു. ക്യാമറയും ആൻഡ്രോയിഡ് ഒ.എസും ഡ്യുവൽ സിമ്മും ത്രീജിയുമൊക്കെയുള്ള ഫോണാണ്. വെബ്‌സൈറ്ര് namotel.com
ഒരു അച്‌ഛേ ദിൻ ബുക്ക് ചെയ്‌തേക്കാം എന്ന് കരുതി വെബ്‌സൈറ്ര് തുറക്കാൻ ശ്രമിക്കേണ്ട. സൈറ്ര് ഓപ്പണാവില്ല. ഫോൺ വേണ്ടവർ ആദ്യം bemybanker.comൽ 199 രൂപ അടച്ച് മെമ്പ‌ർഷിപ്പെടുക്കണമെന്നാണ് നമോടെൽ പറയുന്നത്. ആ ശ്രമവും വേണ്ട! ഈ വെബ്‌സൈറ്റും ഓപ്പൺ ആവില്ല! നേരത്തേ, നോയിഡ ആസ്ഥാനമായുള്ള റിംഗിംഗ് ബെൽസ് കമ്പനി 251 രൂപയ്‌ക്ക് ഫ്രീഡം 251 എന്ന പേരിൽ സ്‌മാർട് ഫോൺ വാ‌ഗ്ദാനം ചെയ്‌തതിന്റെ പുകിലുകൾ കെട്ടടങ്ങിയിട്ടേയുള്ളൂ. ഒരൊറ്ര ഫോൺ പോലും നിർമ്മിക്കാനോ വില്‌ക്കാനോ പറ്റിയില്ലെന്നു മാത്രമല്ല, കമ്പനിക്ക് കേസുകളും നേരിടേണ്ടി വന്നു. നമോടെല്ലിന്റെ ഭാവിയും വൈകാതെ അറിയാം!

Leave a Reply

Your email address will not be published. Required fields are marked *

Facebook