ടെക്സ്റ്റെയില്‍ ടെക്നോളജി കോഴ്സ്

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രവത്സര ഹാന്‍ഡ്ലൂം ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.   പ്രായം 2016 ജൂലൈ ഒന്നിന് 15 നും 23 നും ഇടയില്‍.  പരമാവധി പ്രായം 25 വയസ്സ്.  20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്.
40 സീറ്റില്‍ 30 സീറ്റ് സംസ്ഥാനത്തുള്ളവര്‍ക്കും തമിഴ്നാട് ആറ് , കര്‍ണ്ണാടക രണ്ട്, പോണ്ടിച്ചേരി രണ്ട് അനുപാതത്തിലാണ്.  കര്‍ണ്ണാടകയിലെ ഗഡ്ക്, ആന്ധ്രപ്രദേശിലെ വെങ്കിടഗിരി എ.ഐ.സി.ടി.ഇ കളിലും പ്രവേശനത്തിന് അപേക്ഷിക്കാം.  പ്രതിമാസ സ്റ്റൈപഡ് ലഭിക്കും.
അപേക്ഷ അതാത് ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും,  ശശവസേമിിൗൃ.മര.ശിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ്, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Facebook