കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും: ഇ ശ്രീധരന്‍

 കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാവുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ശ്രീധരന്‍ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ലൈറ്റ് മെട്രോ പദ്ധതിയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തില്ലെന്നും ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നും വിശദമായി പിന്നീട് ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook