ഡിഫ്തീരിയ നിയന്ത്രണാതീതമാകും: ആരോഗ്യവകുപ്പ് ഡയറക്ടര്‍

 ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയന്ത്രണാതീതമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിഡി വാക്സിന്‍ നല്‍കുന്നതിന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ഓരോ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിലുള്ള സ്കൂളുകളുടെയും കുട്ടികളുടെയും എണ്ണം തിട്ടപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് വാക്സിനും എരിത്രോമൈഡിന്‍ ഗുളികകളും നല്‍കാന്‍ നടപടിയുണ്ടാക്കും. ജില്ലയിലേക്ക് ആവശ്യമായ വാക്സിന്‍ വ്യാഴാഴ്ച എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
16 വയസ്സുവരെയുള്ള കുട്ടികള്‍ക്കും രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കും വാക്സിന്‍ നല്‍കും. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പെടെ  ജില്ലയില്‍ ആകെ 25 പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 1820 പേര്‍ക്ക് കൂടി ടിഡി വാക്സിന്‍ നല്‍കി.
ജില്ലയിലെ സ്ഥിതിഗതി വിലയിരുത്താന്‍ ഏഴിന് ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലയില്‍ എത്തും. ഡിഎംഒ ഡോ. വി ഉമ്മര്‍ ഫാറൂഖ്, എസ്എംഒ ഡോ. ആഷ രാഘവന്‍, ഡോ. ശ്രീനാഥ്, ഡോ. രേണുക എന്നിവര്‍ സംസാരിച്ചു.

Read more: http://www.deshabhimani.com/news/kerala/news-malappuramkerala-05-07-2016/572792

Leave a Reply

Your email address will not be published. Required fields are marked *

Facebook