അബ്ദുറഹിമാന്‍ ഖിസ്സപ്പാട്ട് പ്രകാശനം ചെയ്തു

book releasing abdurahiman kissappattuഖിസ്സപ്പാട്ട് കലാകാരന്‍ മലപ്പുറം യോഗ്യന്‍ ഹംസമാസ്റ്റര്‍ എഴുതിയ മുഹമ്മദ് അബ്ദുറഹിമാന്‍ ഖിസ്സപ്പാട്ട് ഗ്രന്ഥത്തിന്‍റെ പ്രകാശനം  എ പി അനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വി എം കുട്ടി ഏറ്റുവാങ്ങി.   എം എന്‍ കാരശ്ശേരിയാണ് ഗ്രന്ഥത്തിന് അവതാരിക.
സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ മുസ്ലിംകളെ ദേശീയധാരയുമായി ബന്ധിപ്പിക്കുന്നതിന് അവസാനശ്വാസം വരെയും പോരാടിയ ധീരദേശാഭിമാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ചുള്ള ജീവചരിത്രം പാട്ടായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാഅക്കാദമിയാണ് പ്രസാധകര്‍.
ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷനായി.  വൈസ് ചെയര്‍മാന്‍ എ കെ അബ്ദുറഹിമാന്‍, റസാഖ് പയമ്പ്രോട്ട്, വീക്ഷണം പി മുഹമ്മദ്, പി പി മൂസ, റിയാസ് മുക്കോളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അനാമിക സി ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ആസാദ്വണ്ടൂര്‍ സ്വാഗതവും ജോ. സെക്രട്ടറി കെ വി അബൂട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook