നിലപാടിലുറച്ച് സര്‍ക്കാര്‍; ജയിംസ് കമ്മിറ്റി യോഗം ഇന്ന്

 സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ എല്ലാ സീറ്റിലും നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകള്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റില്ല. ലക്ഷങ്ങള്‍ തലവരിയും ഫീസും വാങ്ങി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കുന്ന മാനേജ്മെന്റുകള്‍ക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം. ഫീസ് ഏകീകരിക്കാനും തുടര്‍നടപടികള്‍ തീരുമാനിക്കാനും മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകും.

സ്വാശ്രയ കോളേജ് പ്രവേശനവും ഫീസും നിശ്ചയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും. പ്രവേശന നടപടികള്‍ ആലോചിക്കാനും സമയക്രമം നിശ്ചയിക്കാനുമാണ് യോഗം. സപ്തംബര്‍ 30നകം പ്രവേശന നടപടി പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. സ്വന്തം നിലയില്‍ പ്രവേശനം നടത്താനുള്ള മാനേജ്മെന്റ് തീരുമാനത്തിന് സര്‍ക്കാറും ജയിംസ് കമ്മിറ്റിയും വഴങ്ങില്ല. മാനേജ്മെന്റുകള്‍ക്ക് തോന്നുംപടി പ്രവേശനം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ജയിംസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ  മാര്‍ഗ നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം,സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്്്ച കൊച്ചിയില്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍  യോഗം ചേരും. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ തയ്യാറായാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി കൃഷ്ണദാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook