കൊല്ലം കോർപറേഷൻ കൗൺസിലറും അച്ഛനും കാറിടിച്ച് മരിച്ചു

കൊല്ലം കോര്‍പറേഷനിലെ   ബിജെപി കൗണ്‍സിലര്‍  കോകില എസ്.കുമാറും(23) അച്ഛന്‍ സുനില്‍കുമാറും (50)കാറിടിച്ചു മരിച്ചു.ചൊവ്വാഴ്ച രാത്രി 10ന് പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം.കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു കോകില.

അമിതവേഗത്തില്‍ പിന്നിൽ നിന്നുവന്ന  കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.

 

കോകില സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ സുനില്‍കുമാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരവൂര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാര്‍.കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ഥിനി കൂടിയായ കോകില . തേവള്ളി ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഷൈലജയാണ് അമ്മ. സഹോദരങ്ങൾ: കാര്‍ത്തിക,

Leave a Reply

Your email address will not be published. Required fields are marked *

Facebook