ദുരിതാശ്വാസ തുക വിതരണം ത്വരിതപ്പെടുത്തണം

മലപ്പുറം : പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ദുരിതാശ്വാസതുക വേഗത്തില്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന്
സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടും ദുരിതാശ്വാസ വിതരണത്തില്‍ കാലതാമസം നേരിടുന്നത് സര്‍ക്കാറിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ചീഫ് പി. കെ. സലാം അധ്യക്ഷത വഹിച്ചു.സംസ്ഥാന ചീഫ് എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. സേവാദള്‍ ജില്ലാ സെക്രട്ടറി ജാബിര്‍ തിരൂരിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.  ടി കെ അലവിക്കുട്ടി, സി. സുകുമാരന്‍, യൂസഫ് ഷാജി, ബി. അലവി, പി പി രവീന്ദ്രന്‍, നാസര്‍ തിരൂര്‍, ജോഷി, മഹിളാ ചീഫ് ഷെഹര്‍ബാനു, മൊയ്തീന്‍ മൂന്നിയൂര്‍,  ജലീല്‍ കെ കെ, പി. ഭാസ്‌ക്കരന്‍, ടി പി കിഷോര്‍, ഉമ്മര്‍ തുപ്പിലത്ത്, മമ്മദ് മാനു,  പ്രമോദ്, അബ്ദുല്‍ അസീസ്, ഷാജഹാന്‍, ശ്രീനിവാസന്‍, ഗണേശന്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Facebook