ഗാന്ധി സ്മൃതിയുണര്‍ത്തി ചലച്ചിത്ര പ്രദര്‍ശനം

thavanoor-film pradharshanamമഹാത്മ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമയായ ഗാന്ധി  തവനൂര്‍ വൃദ്ധസദനത്തില്‍ പ്രദര്‍ശിപ്പിച്ചു. കേട്ടും വായിച്ചും അറിഞ്ഞ മഹാത്മ ഗാന്ധിയെ സ്‌ക്രീനിലൂടെ കൂടുതല്‍ അടുത്തറിഞ്ഞത് മുത്തശ്ശ•ാര്‍ക്കും മുത്തശ്ശിമാര്‍ക്കും മറ്റൊരു വ്യത്യസ്ത അനുഭവമായി.
പ്രദര്‍ശന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ വേലായുധന്‍, വാര്‍ഡ് മെമ്പര്‍ മിസിരിയ,  വൃദ്ധസദനം സൂപ്രണ്ട് എ.പി അബ്ദുള്‍ കരീം , വൃദ്ധസദനം മെട്രേന്‍ സൈനബ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്ര പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പാണ്   സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Facebook