കോഡൂരില്‍ ‘സന്തോഷക്കൂട്’

 കോഡൂരിലെ 'സന്തോഷക്കൂട്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിക്കുന്നു
കോഡൂരിലെ ‘സന്തോഷക്കൂട്’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിക്കുന്നു

7Nazarctp1

കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസമൊരുക്കാന്‍ ‘സന്തോഷക്കൂട്’ പദ്ധതി നടപ്പാക്കുന്നു. സ്വന്തം കെട്ടിടമുള്ള മുഴുവന്‍ അങ്കണവാടികള്‍ക്കും അനുബന്ധമായി സന്തോഷക്കൂടൊരുക്കും.
മികച്ച ബാലസൗഹൃദ, വയോമിത്രം പഞ്ചായത്തായ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്വയം ആസൂത്രണം ചെയ്തു, നടപ്പാക്കുന്ന തനത് പദ്ധതിയാണ് ‘സന്തോഷക്കൂട്’
്അതാത് അങ്കണവാടിയുടെ പരിധിയിലുള്ള കുരുന്നുകള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് വൈവിധ്യങ്ങളായ ഉല്ലാസപ്രവര്‍ത്തനങ്ങളിലേര്‍പടാനും കൂടിയിരിക്കാനുമുള്ള കേന്ദ്രമായിട്ടാണ് സന്തോഷക്കൂടൊരുങ്ങുന്നത്. മാസത്തിലൊരിക്കല്‍ ഈവിഭാഗക്കാരുടെ സംഗമത്തിനും ‘സന്തോഷക്കൂട്’ വേദിയാകും.
പഞ്ചായത്തുതല ഉദ്ഘാടനം വരിക്കോട് തോട്ടുങ്ങല്‍ അങ്കണവാടിയോടനുബന്ധിച്ചുള്ള സന്തോഷക്കൂട്ടില്‍ നടന്നു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷനായി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ കെ. മുഹമ്മദലി, കെ.പി. ഷബ്‌നാ ഷാഫി, കെ. ഹാരിഫ റഹ്മാന്‍, സജീന മേനമണ്ണില്‍, സി.ഡി.എസ്. ചെയര്‍പെഴ്‌സണ്‍ കെ. റാബിയ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍, ബാലസഭാംഗങ്ങള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook