2020 ഹജ്ജിന് അപേക്ഷിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍  ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.  കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്. (ംംം.വമഷരീാാശേേലല.ഴീ്.ശി,  സലൃമഹമവമഷരീാാശേേലല.ീൃഴ).
ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട  വരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. (70 വയസ്സ് വിഭാഗം ഒഴികെ).കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല  കവര്‍ ലീഡര്‍ക്കുളളതാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷ•ാരോടൊപ്പമാണ് (മെഹ്‌റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പാസ്‌പോര്‍ട്ട്: അപേക്ഷകര്‍ക്ക് 20-01-2021 വരെ കാലാവധിയുള്ളതും 10-11-2019നുള്ളില്‍ ഇഷ്യു ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

ജനറല്‍ കാറ്റഗറി: ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.
റിസര്‍വ്വ് കാറ്റഗറി (70+) 31-05-2020ന്, 70 വയസ്സ് പൂര്‍ത്തിയായവരെ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ്ഡ് കാറ്റഗറിഎയില്‍ ഉള്‍പ്പെടുത്തും.
ശ) 70 വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ശശ) 70 വയസ്സ് കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്. എന്നാല്‍ അത്തരം സഹായികള്‍ ലഭ്യമല്ലെങ്കില്‍ മാത്രം അധിക ഹജ്ജ് വിസ ചാര്‍ജ് അടക്കുവാന്‍ തയ്യാറുള്ള സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കി അപേക്ഷിക്കാവുന്നതാണ്.
ശശശ) സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി  ഭാര്യ/ഭര്‍ത്താവ്, മകന്‍/മകള്‍, മകളുടെ ഭര്‍ത്താവ്/മകന്റെ ഭാര്യ, സഹോദരന്‍/സഹോദരി, പേരമകന്‍/പേരമകള്‍(മക്കളുടെ മക്കള്‍), സഹോദര പുത്രന്‍/സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം.  (ഇവരുമായുള്ള ബന്ധം തെളിയിക്കുന്നതിന്  മതിയായ രേഖകള്‍ സമര്‍പ്പിക്കണം). മറ്റൊരു ബന്ധുവിനെയും സഹായിയായി അനുവദിക്കുന്നതല്ല.
ശ് ) 70 വയസ്സിന്റെ റിസര്‍വ്വ് കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുന്നതാണ്.
്) നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം

70 വയസ്സ് (റിസര്‍വ്വ്) വിഭാഗത്തിലുള്ളവര്‍ രേഖകള്‍ സമര്‍പ്പിക്കണം:

70 വയസ്സ്   വിഭാഗത്തിലെ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം  അപേക്ഷയും ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഡിക്ലറേഷന്‍, പണമടച്ച ഒറിജിനല്‍ പേഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്റെ ക്യാന്‍സല്‍ ചെയ്ത ഐ. എഫ്.എസ്.സി  കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി,  3.5രാഃ3.5രാവലിപ്പമുള്ള കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് 2019 നവംബര്‍ 10നകം സമര്‍പ്പിക്കണം.  അപേക്ഷകന്റെ മേല്‍വിലാസം പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ മാത്രം അഡ്രസ്സ് പ്രൂഫ്  ആയി ആധാര്‍ കാര്‍ഡ്/ബാങ്ക് പാസ്സ്ബൂക്ക്/ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്/ഇലക്ട്രിസിറ്റിബില്‍/വാട്ടര്‍ ബില്‍/ ഗ്യാസ് കണക്ഷന്‍ ബില്‍/ലാന്റ്‌ലൈന്‍ ടെലിഫോണ്‍ ബില്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്റെ കോപ്പി സബ്മിറ്റ് ചെയ്താല്‍ മതി.
ലേഡീസ് വിതൗട്ട് മെഹ്‌റം: 31052020ന്, 45 വയസ്സ് പൂര്‍ത്തിയായ പുരുഷ മെഹ്‌റം ഇല്ലാത്ത നാലോ / അഞ്ചോ സ്ത്രീകള്‍ക്ക് ഒന്നിച്ച് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.  പ്രസ്തുത സ്ത്രീകള്‍ എല്ലാവരും (4 പേരെങ്കിലും) ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം. ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരുമായിരിക്കണം.

ഇന്‍ഫന്റ്:  09  09  2020ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫന്റ് വിഭാഗത്തില്‍ അപേക്ഷിക്കാം.

പണമടക്കല്‍: അപേക്ഷയോടൊപ്പം ഒരാള്‍ക്ക്  300രൂപ വീതം  പ്രോസസിംഗ് ചാര്‍ജ്ജ് അടക്കേണ്ടതാണ.് (ംംം.വമഷരീാാശേേലല.ഴീ്.ശി,  സലൃമഹമവമഷരീാാശേേലല.ീൃഴ) എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പണമടക്കാം.കൂടാതെ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300രൂപ വീതം  പ്രോസസിംഗ് ചാര്‍ജ്ജ് പേഇന്‍സ്ലിപ് ഉപയോഗിച്ചും നിക്ഷേപിക്കാം. ഇന്‍ഫന്റിന് (2 വയസ്സിന് താഴെ) പ്രോസസിംഗ് ചാര്‍ജ്ജ് അടക്കേണ്ടതില്ല.

ഹജ്ജ് 2020  70 വയസ്സ് വിഭാഗത്തിലുള്ളവര്‍
ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

70 വയസ്സ്  (റിസര്‍വ്വ്) വിഭാഗത്തിലെ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം  അപേക്ഷയും ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഡിക്ലറേഷന്‍, പണമടച്ച ഒറിജിനല്‍ പേഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്റെ ക്യാന്‍സല്‍ ചെയ്ത ഐ എഫ് എസ് സി  കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി,  3.5രാഃ3.5രാ വലിപ്പമുള്ള കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നേരിട്ട് നവംബര്‍ 10നകം സമര്‍പ്പിക്കണം.  അപേക്ഷകന്റെ മേല്‍വിലാസം പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ മാത്രം അഡ്രസ്സ് പ്രൂഫ്  ആയി ആധാര്‍ കാര്‍ഡ്/ബാങ്ക് പാസ്സ്ബൂക്ക്/ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്/ഇലക്ട്രിസിറ്റിബില്‍/വാട്ടര്‍ ബില്‍/  ഗ്യാസ് കണക്ഷന്‍ ബില്‍/ലാന്റ്‌ലൈന്‍ ടെലിഫോണ്‍ബില്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്റെ കോപ്പി സബ്മിറ്റ് ചെയ്താല്‍ മതി.മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ (ജനററല്‍ / ലേഡീസ് വിതൗട്ട് മെഹ്‌റം) നറുക്കെടുപ്പിന് ശേഷം തരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും, മറ്റു രേഖകളും സമര്‍പ്പിച്ചാല്‍ മതി.
ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഹജ്ജ് ട്രൈയിനര്‍മാരുടെ നേതൃത്വത്തില്‍  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലയിലും അക്ഷയ/ഐ.ടി. സംരംഭകര്‍ക്കും അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ പരിശീലന പരിപാടി ഒക്ടോബര്‍ 14ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Facebook