അടിയന്തര ദുരിതാശ്വാസം നല്‍കുന്നതിനായി പോത്തുകല്ലില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി

പ്രളയത്തെ തുടര്‍ന്നു പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചവരില്‍ അടിയന്തര ദുരിതാശ്വാസം ലഭിക്കാത്തവര്‍ക്കായി പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തി. ധന സഹായം ലഭിക്കാത്തവരും ക്യാമ്പില്‍ താമസിച്ചവരുമായ കുടുബാംഗത്തിന്റെ പേര്, വിലാസം, റേഷന്‍കാര്‍ഡ്, ഐ.എഫ്.എസ്.സി.കോഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങളാണ് തുക വിതരണം ചെയ്യാനായി വേണ്ടിയിരുന്നത്. ഈ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് ചില കുടുബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ കഴിയാതിരുന്നത്. പോത്തുകല്‍ പഞ്ചായത്തില്‍ ക്യാമ്പില്‍ താമസിച്ചവരില്‍ ധനഹായം ലഭിക്കാത്തവര്‍ക്കാണു അദാലത്ത് നടത്തിയത്. 225 പേര്‍ ഇന്നലെ നടന്ന അദാലത്തില്‍ രേഖകളുമായി ഹാജരായി. ഇവര്‍ക്കു അടുത്ത ദിവസം തന്നെ ധനസഹായം അനുവദിക്കും.
അദാലത്തിന് നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മോഹനകൃഷ്ണന്‍, വിജയകുമാര്‍, വില്ലേജ് ഓഫീസര്‍ റെനി വര്‍ഗ്ഗീസ്, സമീപ വില്ലേജുകളിലെ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook