തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്ന് സമാപിക്കും

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാഭ്യാസ പഠിതാക്കള്‍ക്കായി നടത്തുന്ന   കലാപരിപാടിയായ അക്ഷരോത്സവം ഇന്ന് സമാപിക്കും. യു.പി സ്‌കൂള്‍, ജില്ലാപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലെ വേദികളിലായി നാടോടിനൃത്തം, തിരുവാതിരക്കളി, നാടന്‍പാട്ട് (സിംഗിള്‍), നാടന്‍പാട്ട് (ഗ്രൂപ്പ്), പദ്യപാരായണം, പ്രസംഗം, കഥപറയല്‍, വായന മത്സരങ്ങള്‍ പൂര്‍ത്തിയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്   എ.പി.ഉണ്ണികൃഷ്ണന്‍, വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസി.കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് എന്നിവര്‍ മത്സരാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook